കലാകിരീടം തൃശൂര്‍ ഈസ്റ്റിന്

കലാമികവിനുള്ള കിരീടം പിടിച്ചെടുത്തു തൃശൂര്‍ ഈസ്റ്റ് ഉപജില്ല. റവന്യു ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തില്‍ 919 പോയിന്റ് നേടിയാണു തൃശൂര്‍ ഈസ്റ്റ് സ്വര്‍ണക്കപ്പ് നേടിയത്. 886 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല രണ്ടാമതും 885 പോയിന്റുമായി കുന്നംകുളം മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ചാംപ്യന്‍ സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാന ദിനം അസാമാന്യ പോരാട്ട മികവോടെ കുതിച്ചു കയറിയ മതിലകം സെന്റ് ജോസഫ്‌സ് 265 പോയിന്റൂമായി കിരീടം നേടി. കിരീട പ്രതീക്ഷ ഉയര്‍ത്തിയ മുല്ലശേരി സെന്റ് ജോസഫ്സ് അവസാന ദിവസം 234 പോയിന്റുമായി മൂന്നാ സ്ഥാനത്തായപ്പോള്‍ തൃശൂര്‍ എസ്എച്ച്സിജിഎച്ച്എസ്എസ് 242 പോയിന്റുമായി രണ്ടാംസ്ഥാനം പിടിച്ചെടുത്തു

കലോത്സവ സമാപന സമ്മേളനം ഇ.ടി.ടൈസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പഴ്‌സന്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. എ.സി. മൊയ്തീന്‍ എംഎല്‍എ, ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ.കെ. അജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT