ഓണാഘോഷങ്ങളോടനുബന്ധിച്ച് തൃശ്ശൂര്‍ നഗരത്തില്‍ പുലിക്കളി നടക്കുന്ന 18ാം തിയതി (ബുധന്‍) രാവിലെ മുതല്‍ തൃശൂര്‍ നഗരത്തില്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, ഓണാഘോഷങ്ങള്‍ നടക്കുന്ന തേക്കിന്‍കാട് മൈതാനി നായ്ക്കനാല്‍ പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല. ഉച്ചക്ക് 2 മണിമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
ADVERTISEMENT