31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കം

തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കം

151

തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റിന് കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ഗ്രൗണ്ടില്‍ രണ്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുന്നത്. കേരള സ്റ്റേറ്റ് അത്ലറ്റിക് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി ഡോ. ഹരിദയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദീപശിഖ കൈമാറി. എസ് എസ് സി ടി പ്രസിഡന്റ് ഡോ. എം.ദിനേശ് ബാബു അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ലിജോ പോള്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്ട്രര്‍ നീന പ്രിനു, പി ടി ഡബ്ലിയു പ്രസിഡന്റ് ജോജിത്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു. കായികമേളക്ക് ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളാണ് ആതിഥേയത്വം വഹിക്കുന്നത്. 46 സ്‌കൂളുകളില്‍ നിന്നായി 1500 ഓളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!