തൃത്താല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്തി വിജയകുമാറിനെ യുഡിഎഫ് തിരഞ്ഞെടുത്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. മേഴത്തൂര്‍ സൗത്ത് വാര്‍ഡ് മെമ്പര്‍ ജയന്തി വിജയകുമാര്‍, മാട്ടായ വാര്‍ഡ് മെമ്പര്‍ അനീസ് എന്നീ രണ്ടുപേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്ററി അംഗങ്ങള്‍ വോട്ടെടുപ്പ് നടത്തുകയും രണ്ടുപേര്‍ക്കും അഞ്ച് വീതം വോട്ടുകള്‍ ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ജയന്തി വിജയകുമാറിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. ഇതോടെ ആദ്യത്തെ രണ്ടര വര്‍ഷം ജയന്തി വിജയകുമാറും തുടര്‍ന്നുള്ള രണ്ടര വര്‍ഷം അനീസ് മാട്ടായയും പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിക്കും. വി ടി ബല്‍റാം, സി വി ബാലചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



