26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ; ഐ.എന്‍.റ്റി.യു.സി ഫിഷ് മാര്‍ക്കറ്റ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ; ഐ.എന്‍.റ്റി.യു.സി ഫിഷ് മാര്‍ക്കറ്റ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

77

തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ ഇന്നത്തെ ദുരിതാവസ്ഥക്ക് കാരണം ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജയശങ്കര്‍. തുറക്കുളം മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയ സ്ഥിതി പരിഹരിക്കാന്‍ നടപടിയെടുക്കാത്ത കുന്നംകുളം നഗരസഭ ഇടതുഭരണ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ട് ഐ.എന്‍.റ്റി.യു.സി ഫിഷ് മാര്‍ക്കറ്റ് യൂണിയന്റെ നേതൃത്വത്തില്‍ രാവിലെ 6 മണിക്ക് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ സെക്രട്ടറി പി.എം.നൗഷാദ് അധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഐ തോമാസ്, നഗരസഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബിജു.സി.ബേബി, യൂണിയന്‍ ഭാരവാഹികളായ പി.പി ഷക്കീര്‍, കെ.കെ.സുലൈമാന്‍, പി എം.നിസാര്‍, സജീവ് കെ.ജോസ്, എം.എം മുസ്തഫ, കെ.കെ വിബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!