26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

576

എരുമപ്പെട്ടി പാഴിയോട്ടുമുറി കുടക്കുഴി റോഡില്‍ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാഴിയോട്ടുമുറി ബംഗ്ലാവ് മനപ്പറമ്പിലെ വലിയ മാവാണ് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണത്. വൈദ്യുതി കമ്പിയിലേക്ക് വീണതിനെത്തുടര്‍ന്ന് നാല് ഇലക്ട്രിക് പോസ്റ്റുകള്‍ പൊട്ടിവീണു. കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍, മെമ്പര്‍ സി.വി സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മരം മുറിച്ചു നീക്കി. വാഹന ഗതാഗതവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!