25.1 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam ഫുട്‌ബോളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം പേജ്

ഫുട്‌ബോളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്ക് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം പേജ്

ടൂര്‍ണമെന്റ് അപ്‌ഡേറ്റ്‌സ് സെവന്‍ ഇന്‍സ്റ്റഗ്രാം പേജ് ഫുട്‌ബോളില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് പിന്തുണയായി നൂറു ബൂട്ടുകള്‍ വിതരണം ചെയ്തു. കളിക്കു കളിക്കൂ കളിച്ചു കൊണ്ടിരിക്കു എന്ന പേരില്‍ നടത്തുന്ന പദ്ധതിയിലൂടെ, വിവിധ ക്ലബ്ബുകളില്‍ നിന്ന് തിരഞ്ഞെടുത്ത 100 കൂട്ടികള്‍ക്ക് ബൂട്ട് വിതരണം ചെയ്തു. വടക്കേകാട് ടാക്കിള്‍ ടര്‍ഫില്‍ കോച്ച് ഉബൈദ് ഉദ്ഘാടനം ചെയ്തു. ദേശീയ റഫറി ഫഹദ് യൂസഫിനെയും കേരള അണ്ടര്‍ 17 താരം ശാമിലിനെയും ചടങ്ങില്‍ ആദരിച്ചു. ടൂര്‍ണമെന്റ് അപ്‌ഡേറ്റ്‌സ് സെവന്‍ സ്‌പോണ്‍സര്‍ ചെയ്ത സെന്ന പുന്നയൂരിന്റെ ജേഴ്‌സിയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഫാബില്‍, റജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!