31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kunnamkulam കിഴൂര്‍ നോര്‍ത്ത് ഭാരത മാതാ എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ...

കിഴൂര്‍ നോര്‍ത്ത് ഭാരത മാതാ എല്‍പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം നടത്തി

78

കുന്നംകുളം നഗരസഭ 3 -ാം വാര്‍ഡ് കിഴൂര്‍ നോര്‍ത്തിലെ ഭാരത മാതാ എല്‍ പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രകാരം 9 ലക്ഷത്തി 10,000 രൂപ ചെലവഴിച്ചാണ് ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.രാമകൃഷ്ണ്‍ മുഖ്യാതിഥിയായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തംഗം കെ.സി നിഖില്‍, എ.ഇ.ഒ എ.മൊയ്തീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!