24.4 C
Kunnamkulam
Tuesday, September 15, 2026
Home Ariyippukal കൂറ്റനാട് ദേശോത്സവം: ചാലിശ്ശേരി – കൂറ്റനാട് പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൂറ്റനാട് ദേശോത്സവം: ചാലിശ്ശേരി – കൂറ്റനാട് പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

422

കൂറ്റനാട് നേർച്ചയുമായി ബന്ധപ്പെട്ട് ഫെ.6ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി 9 മണി വരെ പട്ടാമ്പി- ചാലിശ്ശേരി സംസ്ഥാന ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കുന്നംകുളം, ഗുരുവായൂർ പെരുമ്പിലാവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലിശ്ശേരി ഖദീജ മൻസിൽ നിന്നും പെരുമണ്ണൂർ വഴി മലറോഡ് കൂറ്റനാട് വഴി പോകേണ്ടതാണ്. പട്ടാമ്പി, പാലക്കാട് ഭാഗത്തു നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരിങ്ങോട് റോഡിലൂടെ ചാലിശ്ശേരി വഴി പോകേണ്ടതാണ്.തൃത്താല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേഴത്തൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്. പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് ഭാഗത്തു നിന്നും പട്ടാമ്പി, ഷൊർണ്ണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരിമ്പ, തൃത്താല, VK കടവ് വഴി പോകേണ്ടതാണ്. പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട് ഭാഗത്തു നിന്നും ചാലിശ്ശേരി പെരിമ്പിലാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മല റോഡ് പെരുമണ്ണൂർ ചാലിശ്ശേരി വഴി പോകേണ്ടതാണ്.

ADVERTISEMENT
error: Content is protected !!