മാഞ്ചിറ പാലം ഇടിഞ്ഞതിനെ തുടര്‍ന്ന് വടുതല – ആറ്റുപുറം റോഡില്‍ ഭാഗികമായി ഗതാഗതം നിരോധിച്ചു

പുന്നയൂര്‍ക്കുളം ചമ്മനൂര്‍ മാഞ്ചിറ പാലത്തിന്റെ അരിക് ഇടിഞ്ഞതിനെ തുടര്‍ന്ന് വടുതല – ആറ്റുപുറം പി.ഡബ്ല്യു.ഡി. റോഡില്‍ ഭാഗികമായി വാഹന ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഇരുചക്ര-മുചക്ര വാഹനങ്ങള്‍ക്ക് വിലക്കില്ല. ബുധനാഴ്ച്ച ഉച്ചക്ക് 12 മണിയോട് കൂടിയാണ് മാഞ്ചിറ പാലത്തിന്റെ തെക്ക് ഭാഗം ഇടിഞ്ഞത്. നിയന്ത്രണങ്ങളുടെ ഭാഗമായി കുന്നംകുളത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കൊച്ചന്നൂരില്‍ നിന്ന് തിരിഞ്ഞു പോകണം. ആറ്റുപുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വടക്കേക്കാട് വഴി തിരിഞ്ഞ് കൊച്ചന്നൂര്‍ വഴിയും പോകണമെന്ന് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ADVERTISEMENT