റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തിരിച്ച് വിട്ട് കുന്നംകുളം പോലീസ്. തൃശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചൂണ്ടല്‍ മുതല്‍ കേച്ചേരി വരെയുള്ള മേഖലയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ചൂണ്ടല്‍ കൂനംമൂച്ചി മറ്റം ആളൂര്‍ വഴിയാണ് തിരിച്ച് വിടുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായതോടെ റോഡില്‍ നിന്നും വെള്ളം ഒഴിയാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ തൃശൂര്‍ -കുന്നംകുളം റോഡിലെ ഗതാഗത നിയന്ത്രണം പോലീസ് തുടരും.