27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ഗുരുവായൂര്‍ തുളസില ഡിവൈന്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന രമ പി മേനോന്‍ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പന്‍ വിനായകനെയാണ് ചടങ്ങിന് നിയോഗിച്ചത്. രാവിലെ ശീവേലിക്കു ശേഷം കൊടിമര ചുവട്ടിലായിരുന്നു ചടങ്ങ്. മേല്‍ശാന്തി പി.എസ്. മധുസൂദനന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥന്‍, വി.ജി.രവീന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കല്‍, അസി.മാനേജര്‍ ഇ.സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ADVERTISEMENT
error: Content is protected !!