24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പുറകോട്ടിറങ്ങി കൈവരിയില്‍ ഇടിച്ചു നിന്നു

പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പുറകോട്ടിറങ്ങി കൈവരിയില്‍ ഇടിച്ചു നിന്നു

കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ ദയ റോയല്‍ ആശുപത്രിക്ക് സമീപത്തെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് പുറകോട്ടിറങ്ങി സമീപത്തെ കൈവരിയില്‍ ഇടിച്ചു നിന്നു. ചൊവ്വാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. സമീപത്തെ ടയര്‍ റിപ്പയറിങ് സ്ഥാപനത്തില്‍നിന്ന് ടയര്‍ മാറ്റിയതിനുശേഷം പെട്രോള്‍ പമ്പില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് ബ്രേക്ക് നഷ്ടപ്പെട്ട് ബസ് പുറകോട്ടിറങ്ങിയത്. കുന്നംകുളം – കുണ്ടുകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മണ്ഡകത്തിങ്കല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പെട്രോള്‍ പമ്പിലെ കൈവരിയില്‍ ഇടിച്ച് സമീപത്തെ കാനയില്‍ ബസ്സിന്റെ മുന്‍ ചക്രം ഭാഗികമായി താഴ്ന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ADVERTISEMENT
error: Content is protected !!