തലക്കോട്ടുകരയില്‍ തെങ്ങ് റോഡിന് കുറുകെ മറിഞ്ഞു വീണു. കനത്ത കാറ്റ് മൂലം രാവിലെ 11 മണിയോട് കൂടി പ്രഭാത് നഗറിലാണ് സംഭവം. കാല്‍നട യാത്രക്കാരും, വാഹനങ്ങളും ഇല്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. കേച്ചേരി കെ.എസ്.ഇ.ബി അധികൃതരെത്തി വിഛേദിക്കപ്പെട്ട വൈദ്യുതി പുനസ്ഥാപിച്ചു.