26.6 C
Kunnamkulam
Thursday, August 6, 2026
Home Bureaus Velur തോന്നല്ലൂരില്‍ തെങ്ങ് കടപുഴകി റോഡിനു കുറുകെ വീണു; വന്‍ അപകടം ഒഴിവായി

തോന്നല്ലൂരില്‍ തെങ്ങ് കടപുഴകി റോഡിനു കുറുകെ വീണു; വന്‍ അപകടം ഒഴിവായി

വേലൂര്‍ തോന്നല്ലൂരില്‍ തെങ്ങ് കടപുഴകി റോഡിനു കുറുകെ വീണു. സംഭവസമയം റോഡിലൂടെ വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാഴിയോട്ടുമുറി -വേലൂര്‍ റോഡില്‍ ബുധനാഴ്ച്ച വൈകീട്ട് നാലോടെയാണ് സംഭവം. റോഡിനു കുറുകെ വീണ തെങ്ങിന്റെ മുകള്‍ഭാഗം വൈദ്യുതി കമ്പികളുടെ മുകളില്‍ വീണ നിലയിലുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു തെങ്ങ് മുറിച്ചുമാറ്റി വൈദ്യുതി ബന്ധവും, ഗതാഗതവും പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!