വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്ന് ഗൃഹനാഥന് പരിക്ക്. ചൂണ്ടല്‍ ചിറപ്പറമ്പ് മഞ്ചേരി വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (54) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ഉണ്ണികൃഷണന്റെ വീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് കടപൊട്ടിവീണത്. ഓട് മേഞ്ഞ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് വീണതിനെ തുടര്‍ന്ന്, ഓട് പൊട്ടി തലയിലേക്ക് വീണാണ് ഉണ്ണികൃഷ്ണന് പരിക്കേറ്റത്.
ADVERTISEMENT