വടക്കേക്കാട് ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൃക്ഷ തൈ വിതരണവും വിക്ടറി സെര്‍മണിയും നടത്തി

വടക്കേക്കാട് ഐ.സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ വിതരണവും വിവിധ ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ താരങ്ങള്‍ക്ക് വിക്ടറി സെര്‍മണിയും നടത്തി.ഐ സി എ പ്രസിഡന്റ് ഒ. എം മുഹമ്മദലി ഹാജി ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊമേഴ്‌സ് ക്ലബിന്റെയും ഫോട്ടോഗ്രാഫി ക്ലബിന്റെയും നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി, കോമേഴ്‌സ് എക്‌സിബിഷനും സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് കുഞ്ഞിമോന്‍ ഹാജി, ഹയര്‍ സെക്കണ്ടറി അക്കാദമിക് കണ്‍വീനര്‍ കെ.വി അബ്ദു, പി ടി എ പ്രസിഡന്റ് ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു

ADVERTISEMENT