ആലിന്റെ കൊമ്പൊടിഞ്ഞു വീണ് ക്ഷേത്രഗോപുരത്തിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍

123

ആലിന്റെ കൊമ്പ് പൊട്ടി വീണ് ക്ഷേത്രഗോപുരത്തിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. തൂവ്വാന്നൂര്‍ പാലത്തും ഭഗവതി ക്ഷേത്രത്തിലെ വലിയ ആലിന്റെ കൊമ്പാണ് കഴിഞ്ഞ ദിവസം രാത്രി പൊട്ടി വീണത്. ക്ഷേത്രത്തിന്റെ ഗോപുരത്തിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രാത്രിയായതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൊമ്പ് മുറിച്ച് മാറ്റിയ ശേഷമാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കാനായത്.