ഗുരുവായൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു

67

ഗുരുവായൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു. മഹാരാജ ഓട്ടോ പാര്‍ക്കില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൈപ്പറമ്പ് സ്വദേശി വടേരി ആട്ടില്‍ ജയന്റെ ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഓട്ടോറിക്ഷയ്ക്ക് നിസ്സാര കേടുപാടുകള്‍ പറ്റി. ഓട്ടോ ഡ്രൈവര്‍മാര്‍ ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരം ഏതുസമയത്തും കടപുഴകിയേക്കാവുന്ന നിലയിലാണ്. അപകടാവസ്ഥയിലായ മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു