ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് വജ്ര കല്ലുകളും സ്വര്‍ണ്ണവും കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

267

തൃശ്ശൂരിലെ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒളിവിലായിരുന്ന അഞ്ച് പേര്‍ എടപ്പാളില്‍ പിടിയിലായി. കവര്‍ച്ച ചെയ്ത വജ്രക്കല്ലുകളും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ഫൈസല്‍ (29), അഫ്‌സല്‍ (30), നിജാദ് (29), സെയ്താലി (28), അജിത്ത് (27) എന്നിവരെയാണ് അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഹരിലാല്‍.പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.