ഹിന്ദുസ്താനി ഗായകന്‍ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ കച്ചേരി ശനിയാഴ്ച്ച ഗുരുവായൂരില്‍ നടക്കും

82

പ്രശസ്ത ഹിന്ദുസ്താനി ഗായകന്‍ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ കച്ചേരി ശനിയാഴ്ച്ച ഗുരുവായൂരില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് ആറുമണിക്ക് മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് ഹിന്ദുസ്താനി ശാസ്ത്രീയ സംഗീതക്കച്ചേരി അരങ്ങേറുന്നത്. ഉസ്താദ് ഗുലാം നിയാസ് ഖാന് അകമ്പടിയായി ഡോ. രവീന്ദ്ര ഗുരുരാജ് കടോടി ഹാര്‍മ്മോണിയത്തിലും സുമിത് നായ്ക് തബലയിലും പിന്തുണ നല്കും.