മാര്‍ പീലക്‌സിനോസ് സ്‌കൂളില്‍ പ്രത്യേക സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി

86

മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ വിദ്യാലയത്തില്‍ പ്രത്യേക സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിപാടിക്ക് തുടക്കമായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ.മണി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌ക്കൂള്‍ പ്രധാന അധ്യാപിക സി.പി.ലൈലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെസിയാ സാറ ജോസഫ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ നയിക്കും. ഇംഗ്ലീഷ് വിഭാഗം അധ്യാപിക ജിന ജോണ്‍, സ്റ്റെഫി സണ്ണി, സ്‌നേഹ വില്‍സണ്‍, പി.എസ് ലിജിന്‍, സ്റ്റാഫ് സെക്രട്ടറി ഫാദര്‍ സജി വര്‍ഗീസ് കുളങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.