മകള്‍ക്ക് പിന്നാലെ അച്ഛനും ജീവനൊടുക്കി

513

മകള്‍ക്ക് പിന്നാലെ അച്ഛനും ജീവനൊടുക്കി. ഉപ്പുങ്ങല്‍ പുതുപറമ്പില്‍ ബാഹുലേയന്‍ എന്ന ബാബുരാജാണ് തൂങ്ങി മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബാബുരാജിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. വീടിനോട് ചേര്‍ന്നുള്ള പഴയ ഷെഡ്ഢില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പപ്പട നിര്‍മ്മാണ തൊഴിലാളിയാണ് ബാബുരാജ്.
പുലര്‍ച്ച സഹോദരിയാണ് മരിച്ച നിലയില്‍ കണ്ടത്. ബഹളം വെച്ചതിന് തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം 11 മണിയോടുകൂടി സദ്ഭാവന ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റി. പ്രീതയാണ് ഭാര്യ. ശിവേന്തു, ആവണി എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)