ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന

198

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. പരിശോധന സംഘത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, പ്രദീപ്, വന്ദന തുടങ്ങിയവര്‍ ഉണ്ടായിരുന്നു.