33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kechery മരം കടപുഴകി വീണ് ട്രസ്സ് നിലം പതിച്ചു

മരം കടപുഴകി വീണ് ട്രസ്സ് നിലം പതിച്ചു

242

കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ ചുഴലിയില്‍ തേക്ക് മരം കടപുഴകി വീണ് വീടിന് മുകളില്‍ സ്ഥാപിച്ച ട്രസ്സ് നിലം പതിച്ച് ബൈക്കുകള്‍ക്കും സൈക്കിളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ബ്രഹ്‌മകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ആളൂര്‍ വീട്ടില്‍ ഷാജുവിന്റെ വീടിന് മുകളില്‍ സ്ഥാപിച്ച ട്രസ്സാണ് കനത്ത മഴയിലും മിന്നല്‍ ചുഴലിയിലും തേക്ക് വീണതിനെ തുടര്‍ന്ന് നിലം പൊത്തിയത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കും സൈക്കിളുകള്‍ക്കും മുകളിലേക്കാണ് ഇരുമ്പ് ഷീറ്റുകള്‍ പതിച്ചത്.

ADVERTISEMENT
error: Content is protected !!