പെരുമ്പിലാവില്‍ ടോറസ് ലോറിക്ക് പുറകില്‍ ബസ് ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്ക് പിറകില്‍ ഇതേ ദിശയില്‍ പോവുകയായിരുന്ന കൊടവംപറമ്പില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസ്സില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ ബസ്സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ADVERTISEMENT