ടയര്‍ പഞ്ചറായി നിയന്ത്രണംവിട്ട കണ്ടൈനര്‍ ലോറി മറിഞ്ഞു

കുന്നംകുളം നഗരത്തില്‍ ടയര്‍ പഞ്ചറായി നിയന്ത്രണംവിട്ട കണ്ടൈനര്‍ ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 7.30 ഓടെ കുന്നംകുളം – ഗുരുവായൂര്‍ റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പാര്‍സലുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കുന്നംകുളം ദയ റോയല്‍ ആശുപത്രിക്ക് സമീപം ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞത്. കണ്ടെയ്‌നര്‍ ലോറി റോഡിന് ഒരു വശത്തേക്ക് മറിഞ്ഞതിനാല്‍ മേഖലയില്‍ ഗതാഗത തടസ്സം ഉണ്ടായില്ല.

ADVERTISEMENT