ചിത്രകലാരംഗത്ത് ശ്രദ്ധേയമായി ഇരട്ട സഹോദരിമാര്‍

 

വടക്കാഞ്ചേരി പര്‍ളിക്കാട് സ്വദേശികളായ അസ്‌നയും, തസ്‌നയും ചിത്രകലാരംഗത്ത് ശ്രദ്ധേയമാകുന്നു കൊച്ചി ബിനാലെയില്‍ എട്ട് ചിത്രങ്ങള്‍ ഇടം നേടിയത് കഠിനാധ്വാനത്തിനുള്ള മികവായി .മലയാളി കലാകാരന്മാരുടെ സൃഷ്ടികള്‍ക്കുള്ള പ്രത്യേക പ്രദര്‍ശനത്തില്‍ ഇടം വിഭാഗത്തിലാണ് ഇരുവരുടെയും എട്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുള്ളത്. ഒരു ഗ്രാമത്തില്‍ നിന്നുയര്‍ന്ന് രാജ്യത്തെ പ്രധാന കലാവേദിയായ കൊച്ചി ബിനാലെയിലെത്തിയ നേട്ടം, ഇവരുടെ കലാസാധ്യതകള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ് വടക്കാഞ്ചേരി പാര്‍ളിക്കാട് മുലയ്ക്കപറമ്പില്‍ അലിഷെമീജ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇരട്ടകളായ ഇവര്‍ക്ക് ചിത്രകലയോടുള്ള അടുപ്പം ഉപ്പയില്‍ നിന്നാണ് ലഭിച്ചത് .

ADVERTISEMENT