പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിച്ചതിനും നിയമവിരുദ്ധമായി കഞ്ചാവ് കൈവശം വെച്ചതിനും രണ്ട് പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട് സ്വദേശികളായ കണ്ണാടി വളപ്പില്‍ വീട്ടില്‍ സുധീഷ് (36), ഏഴിക്കോട് വീട്ടില്‍ പ്രസാദ് (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പോലീസിനെ കണ്ട് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് 11:30 ഓടെ കരിക്കാട് പൂങ്കാവനം എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനീഷ് എസ്.ആര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിന്‍പോള്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷംനാദ് എന്നിവരടങ്ങിയ സംഘം സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പരസ്യമായി മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാലംഗ സംഘം പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയായിരുന്നു.പോലീസ് വാഹനം നിര്‍ത്തി ഉദ്യോഗസ്ഥര്‍ അടുത്തേക്ക് ചെന്നതോടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു.



