‘രണ്ടു ഹൃദയങ്ങള്‍’ കഥാസമാഹാരം പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരന്‍ സി.പി.ജാഷിര്‍ പെരുമ്പടപ്പിന്റെ രണ്ടു ഹൃദയങ്ങള്‍ എന്ന പേരിലുള്ള കഥാസമാഹാരം പ്രകാശനം ചെയ്തു.
എഴുത്തുകാരന്‍ റഫീക്ക് പട്ടേരി കവി പ്രിയന്‍ പോര്‍ക്കുളത്തിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. വി.ആര്‍.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജാഫര്‍ മാറാക്കര വിശിഷ്ടാതിഥിയായി. ഹക്കീം വെളിയത്ത് പുസ്തക പരിചയം നടത്തി. എ.കെ.സുബൈര്‍, സൈഫുദ്ദീന്‍, അയിരൂര്‍ സുബ്രഹ്‌മണ്യന്‍, ഗുല്‍മുഹമ്മദ്, ജലീല്‍ കുന്നനയില്‍, റസാക്ക് വന്നേരി, എന്നിവര്‍ സംസാരിച്ചു. റംഷാദ് സൈബര്‍ മിഡിയ സ്വാഗതവും. സിപി. ജാഷിര്‍ മറുപടി പ്രസംഗവും നടത്തി.

ADVERTISEMENT