വടക്കേക്കാട് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വടക്കേക്കാട് മൂന്നാംകല്ലില്‍ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബുള്ളറ്റ് യാത്രക്കാരന്‍ വെളിയംങ്കോട് സ്വദേശി പെരിങ്ങിലി വീട്ടില്‍ കാര്‍ത്തിക് (20), സ്‌കൂട്ടര്‍ യാത്രക്കാരന്‍ വടക്കേകാട് കല്ലൂര്‍ സ്വദേശി ആവയന്‍ വീട്ടില്‍ സുധീന്ദ്രന്‍(64)എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ശനിയാഴ്ച കാലത്ത് 10 മണിയോടുകൂടിയാണ് അപകടം നടന്നത്. പരിക്കുപറ്റിയെ ഇരുവരെയും വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT