ഖത്തറില്‍ വാഹനാപകടത്തില്‍ വടക്കേക്കാട് സ്വദേശി ഉള്‍പ്പെടെ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

658

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. തൃശ്ശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ (21), തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത് രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മുഹമ്മദ് ത്വയ്യിബ് ഹംസ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. പിതാവ് ഹംസ , ഖത്തര്‍ ഐഡിയ സ്‌കൂള്‍ ജീവനക്കാരനാണ്. അഹമ്മദ് ഹബീല്‍ സ്വകാര്യ സ്ഥാപനത്തില ജീവനക്കാരനാണ്. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്