വടുതല വട്ടംപാടത്ത് താറാവ് കൂട്ടില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി

295

വടുതല വട്ടംപാടത്തു നിന്ന് 10 അടിയോളം നീളം വരുന്ന മലമ്പാമ്പിനെ പിടികൂടി. ചേമ്പാലക്കാട്ടില്‍ വീട്ടില്‍ കുഞ്ഞിമരക്കാരുടെ വീട്ടിലെ താറാവ് കൂട്ടില്‍ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കൂട്ടില്‍ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. ഒരു താറാവിനെ വിഴുങ്ങിയ നിലയിലായിരുന്നു. മേഖലയിലെ താറാവ് കര്‍ഷകനാണ് കുഞ്ഞിമരക്കാര്‍.
വാര്‍ഡ് കൗണ്‍സിലര്‍ എ.എസ് സുജീഷ് വനംവകുപ്പ് അധികൃതരെ വിവരമറിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് റസ്‌ക്യൂ വാച്ചര്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മലമ്പാമ്പിനെ പിടികൂടി.