ചീരംകുളത്ത് ഭൂചലനത്തില്‍ വീടിന് നാശനഷ്ടം

427

ആര്‍ത്താറ്റ് ചീരംകുളത്ത് ഭൂചലനത്തില്‍ വീടിന് നാശനഷ്ടം. ചീരംകുളം സ്വദേശി തോട്ടുപുറത്തു വീട്ടില്‍ പ്രകാശിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വീടിന്റെ മുന്‍വശത്തെ റൂമിന്റെ സണ്‍ഷൈഡും വീടിന്റെ ഉള്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീഴാറായ റൂമിന് കഴുങ്ങിന്റെ തണ്ടുകള്‍ ഉപയോഗിച്ചാണ് താങ്ങി നിര്‍ത്തിയിട്ടുള്ളത്. വിവരമറിഞ്ഞ് ജില്ലാ ജിയോളജിസ്റ്റ് ഡോ. എ.കെ മനോജ്, കുന്നംകുളം തഹസില്‍ദാര്‍ ഒ.ബി ഹേമ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് തുളസി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.എ തോംസണ്‍, ശ്രീകുമാര്‍, ഉദ്യോഗസ്ഥരായ എന്‍.കെ നൗഫല്‍, കെ.കെ മോഹന്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.