ആയുര്‍വേദ, ഹോമിയോ പരിശോധനയും എന്‍.സി.ഡി ക്യാമ്പും

110

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡില്‍ സൗജന്യ ആയുര്‍വേദ, ഹോമിയോ പരിശോധനയും സൗജന്യ മരുന്ന് വിതരണവും വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എന്‍.സി.ഡി ക്യാമ്പും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ ചെയര്‍മാനും വെള്ളാറ്റഞ്ഞൂര്‍ തെക്ക് വാര്‍ഡ് മെമ്പറുമായ ജോയ് സി എഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍മാരായ ധന്യ ശ്രീ, കല്യാണിക്കുട്ടി, ജയശ്രീ, ഉഷ, വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.