അധ്യയന വര്‍ഷം തുടങ്ങ മാസങ്ങള്‍ പിന്നിട്ടിട്ടും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഒരാഴ്ച മുന്നേ ഈ വിഷയത്തില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നതായി എബിവിപി നേതാക്കള്‍ പറഞ്ഞു. അടിയന്തിരമായി വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എബിവിപി ശ്രീ വിവേകാനന്ദ കോളേജ് യൂണിറ്റ് സെക്രട്ടറി ഗോകുല്‍ കിരണ്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ടോജിത് സോജന്‍, ശ്രീ വിദ്യാര്‍ത്ഥിനി വേദി കണ്‍വീനര്‍ കെ.ജെ ശ്രേയ, ജോയിന്റ് കണ്‍വീനര്‍ കെ.എസ് അപര്‍ണ എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT