അനധികൃത കള്ള് ഷാപ്പ് പൂട്ടിയില്ല; യുഡിഎഫ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

പെരിയമ്പലം 310 റോഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചു പൂട്ടാത്തതില്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് യോഗത്തില്‍ യുഡിഎഫ് പ്രതിഷേധം. അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കള്ള് ഷാപ്പ് അടച്ചുപൂട്ടുന്നതിന് വേണ്ടി ഫെബ്രുവരി 14ന് യു.ഡി.എഫ്. മെമ്പര്‍മാര്‍ നല്‍കിയ പ്രമേയം ഭരണസമിതി യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താത്തതിലും, കള്ള് ഷാപ്പ് അടച്ചു പൂട്ടുവാന്‍ പഞ്ചായത്ത് നോട്ടിസ് നല്‍കിയിട്ടും പ്രവര്‍ത്തിച്ചു വരുന്നത് തടയാത്തതിലും പ്രതിഷേധിച്ചാണ് അംഗങ്ങള്‍ ഇറങ്ങിപോയത്.

 

ADVERTISEMENT