ബീച്ച് ഓഫ് പാപ്പാളിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 13 ഫൈവ്‌സ് ടൂര്‍ണമെന്റ് നടത്തി. ശകീര്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും ശരീഫ് മേത്തി സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് ടൂര്‍ണമെന്റ് നടത്തിയത്. എസ് ഡി പി ഐ പാപ്പാളി ബ്രാഞ്ച് പ്രസിഡണ്ട് ആഷിഫ് മാലിക്കുളം ഉദ്ഘാടനം ചെയ്തു. മാസ്ഗ മന്ദലാംകുന്ന് വിന്നേഴ്‌സ് ട്രോഫിയും വെസ്റ്റേണ്‍ കുമാരന്‍പടി റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. മികച്ച പ്ലെയറായി മാസ്ഗ മന്ദലാംകുന്നിന്റെ മുബഷിറും മികച്ച ഗോളിയായി വെസ്റ്റേണ്‍ കുമാരന്‍പടിയുടെ ഹഫീഫും തെരഞ്ഞെടുക്കപ്പെട്ടു. എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈര്‍ ഐനിക്കല്‍, ജോയിന്റ് സെക്രട്ടറി തൗഫീഖ് മാലിക്കുളം, പാപ്പാളി ബ്രാഞ്ച് പ്രസിഡന്റ് ആഷിഫ് മാലിക്കുളം, സെക്രട്ടറി ആഷിക് പാപ്പാളി,റൗഫല്‍ ചമ്മന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ കൈമാറി.