കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവബലി തിങ്കളാഴ്ച

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവബലി തിങ്കളാഴ്ച. മാര്‍ച്ച് 25ന് കൊടിയേറിയ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ ഉത്സവബലി തിങ്കളാഴ്ച രാവിലെ നടക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം പത്തുമണിക്ക് മാതൃബലികല്ലില്‍ ബലി തൂവും. പള്ളിവേട്ട ചൊവ്വാഴ്ച ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ഭാഗമായി പകല്‍ മുഴുവന്‍ തിരുവാതിര കളിയും വൈകിട്ട് നൃത്തനൃത്യങ്ങളും അരങ്ങേറുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും മൂന്നുനേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ അറിയിച്ചു.

ADVERTISEMENT