കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വി.കേശവന്റെ രണ്ടാം ചരമ വാര്‍ഷികം എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ യോഗം മുതിര്‍ന്ന നേതാവ് ടി.കെ.ദേവസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം.നിഷാദ് അധ്യക്ഷനായി. യു.ഡി.എഫ്. കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.എം.സലീം, എം.കെ.ജോസ്, എന്‍.കെ.കബീര്‍, എം.സി.ഐജു, എ.യു.മനാഫ്, സഫീന അസീസ്, മീന ശലമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.