24 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 18 ന് വൈകുന്നേരം 4 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും 19-ാം തിയതി രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസില്‍ വെച്ച് അഭിമുഖം നടത്തും. ഏതെങ്കിലും കാരണത്താല്‍ അഭിമുഖ ദിവസം അവധിദിവസമായി പ്രഖ്യാപിക്കുകയാണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തിദിവസം രാവിലെ 10 മണിക്ക് തന്നെ അഭിമുഖം നടത്തും.
അടിസ്ഥാന വിദ്യഭ്യാസ യോഗ്യത പത്താംതരം പാസ്സായിരിക്കണം, മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധവുമാണ്. സമീപവാസികള്‍ക്കും, ഗ്രാമപഞ്ചായത്തുകളില്‍ ക്ലര്‍ക്ക് തസ്തികയില്‍ പ്രവര്‍ത്തിപരിചയം ഉളളവര്‍ക്കും , നിലവില്‍ പി.എസ്.സി. യുടെ ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും മുന്‍ഗണനയുണ്ട്. .50 വയസ്സാണ് പ്രായപരിധി . കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 – 2507206 , 9496046015, 9895388108 എന്നീനമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT
error: Content is protected !!