24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu ഇമ്മാനുവേല്‍ വി.ബി.എസിന് പഴഞ്ഞിയില്‍ തുടക്കം

ഇമ്മാനുവേല്‍ വി.ബി.എസിന് പഴഞ്ഞിയില്‍ തുടക്കം

പഴഞ്ഞി ഇമ്മാനുവേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ത്രിദിന ഇമ്മാനുവേല്‍ വി.ബി.എസിന് തുടക്കമായി. ഇമ്മാനുവേല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ നടക്കുന്ന വി.ബി.എസ്. ട്രസ്റ്റ് പ്രസിഡന്റ് സി.സി.ബാബു ഉദ്ഘാടനം ചെയ്തു. ആദ്യദിവസം മുതല്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും, അടുത്ത വര്‍ഷം വിപുലമായ രീതിയില്‍ വി.ബി.എസ്. സംഘടിപ്പിക്കുമെന്നും  സി.സി.ബാബു അറിയിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പോള്‍ ബാബു പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ട്രാന്‍സ്ഫോര്‍മേഴ്സ് ടീമിലെ അംഗങ്ങളായ ബ്ലസ്സന്‍, സെരിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നയിച്ചു. പുതുപുത്തന്‍ പാട്ടുകള്‍, രസകരമായ ഗെയിമുകള്‍, ആക്ഷന്‍ സോങ്ങുകള്‍, പപ്പറ്റ് ഷോ, ക്രാഫ്റ്റ് വര്‍ക്കുകള്‍ എന്നിവ ഉണ്ടായിരുന്നു. കുട്ടികളെ വയസ്സിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ക്ലാസ്സുകള്‍, മത്സരങ്ങള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ശനിയാഴ്ച സമാപിക്കും. വളന്റിയേഴ്സും, അധ്യാപകരും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കുട്ടികള്‍ക്കായ് വാഹന സൗകര്യവും ഒരുക്കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!