യുവാവിനെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതിയെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍പ്പടി 310 റോഡ് പാലക്കല്‍ മുഹാഫ് (30) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2021 ല്‍ പഞ്ചവടി തിരുത്തിയില്‍ ജബ്ബാറിനെ പെരിയമ്പലം ബീച്ച് റോഡില്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതികളില്‍ ഒരാളാണ് മുഹാഫ്.