28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ശില്പശാല നടത്തി

വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ശില്പശാല നടത്തി

വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം വാര്‍ഡ് തല ശില്പശാല നടത്തി. പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ നബീല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജില്‍സി ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീധരന്‍ മാക്കാലിക്കല്‍, റഷീദ്, രുഗ്മ്യ സുധീര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുല്‍ അലി, സെക്രട്ടറി അനിത രാമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍, വാര്‍ഡ് അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, അംഗന്‍വാടി അധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കില തീം മാറ്റിക്ക് കോഡിനേറ്റര്‍ ആന്‍സി ക്ലാസ്സെടുത്തു. ശില്പശാലയില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!