വടക്കേക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണ ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിച്ചു.പൊതുജനങ്ങള്‍ നിക്ഷേപിച്ച പണം അവരുടെ ആവശ്യങ്ങള്‍ക്ക് തിരിച്ചു കിട്ടാത്ത സാഹചര്യത്തിലാണ് നിക്ഷേപ സംരക്ഷണ സമിതി രൂപീകരിച്ചത്. സമിതിയുടെ ആദ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഭീമ ഹരജി ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നത്. 100 ഓളം നിക്ഷേപകരാണ് പരാതിയില്‍ ഒപ്പ് വെക്കാന്‍ ഹെല്‍പ്പ് ഡെസ്കില്‍ എത്തിയത്. ചെയര്മാന് ബാബു വാഴപ്പുള്ളി, വൈസ് ചെയര്മാന് വി.എം. മനോജ്, കണ്‍വീനര്‍ മാധവന് നമ്പൂതിരി, ജോയിന്റ് കണ്‍വീനര്‍ സിജോ , സാമു മണ്ടുമ്പാല്‍ , ഹനീഫ കൊച്ചനൂര്‍, ലത ഷന്മുഖന്, അശോകന് എടക്കാട്ട്, മുബീന വട്ടംപാടം, വാസിറ പുത്തര്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്കി. തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് വടക്കേക്കാട് സഹകരണ ബാങ്കിന് സമീപത്താണ് ഹെല്‍പ്പ് ഡെസ്ക് ഒരുക്കിയത്. വടക്കേക്കാട് സഹകരണ ബാങ്കിന്റെ വടക്കേക്കാട്, അഞ്ഞൂര് കൊച്ചന്നൂര്‍ ബ്രാഞ്ചുകളില്‍ നിന്ന് പണം ലഭിക്കുവാനുള്ള നിക്ഷേപകരില്‍ നിന്നാണ് ഒപ്പ് ശേഖരണം നടത്തിയത്. അടുത്ത ദിവസം മുഖ്യമന്ത്രി, വകുപ്പ്മന്ത്രി സഹകരണ സംഘം രെജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് ഹര്‍ജി സമര്‍പ്പിക്കും.



