വാക ശ്രീ കാര്‍ത്ത്യായനിഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയുട്ടും നടന്നു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മംഗലത്ത് മനയില്‍ അനില്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കര്‍മികത്വം വഹിച്ചു. കൊമ്പന്‍ ഗുരുജിയില്‍ ശ്രീനാരായണന് ക്ഷേത്രം തന്ത്രി ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് രമ കുറുപ്പ്, സെക്രട്ടറി പി. ശിവശങ്കരന്‍, ശ്രീകുമാര്‍ വാക, രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍ തെക്കേപ്പാട്ട്, ശശി, വികാസ്, രാജി മണികണ്ഠന്‍, പ്രദീപ് തൊമ്മില്‍, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭക്തജനങ്ങള്‍ക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.