കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് പളളിയില്‍ വെള്ളിയാഴ്ച ആരംഭിച്ച സുവിശേഷ യോഗം സമാപിച്ചു. എല്ലാ ദിവസവും സന്ധ്യക്ക് 6.15ന് നമസ്കാരവും, 7ന് ഗാനശുശ്രുഷയും , 7.15ന് വചനശുശ്രുഷയും ഉണ്ടായിരുന്നു. വെളളിയാഴ്ച ഫാ.ജോര്‍ജ് ചാക്കോയും, ശനിയാഴ്ച ഡീക്കന്‍ റിനു പ്രിന്‍സും, ഞായറാഴ്ച ഫാ.ടി.സി.ജേക്കബും വചനശുശ്രുഷ നടത്തി. വികാരി ജോസഫ് ചെറുവത്തൂര്‍ , സഹവികാരി ഫാ. സജയ് ജോസ് , കൈക്കാരന് അരുണ്‍ വിജോയ്, സെക്രട്ടറി സിന്‍ഞ്ചു സജിന്‍, റിന്‍സ് ലാല്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.