വരവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2023 – 24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ എന്‍ഡോവ്‌മെന്റ് വിതരണവും ക്ലാസ്സ് ടോപ്പര്‍മാരായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തഗം പി.സാബിറ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.ജി ദീപു പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിമല പ്രഹ്ലാദന്‍, പി.കെ യശോദാമണി, പി.എ.ഹിദായത്തുള്ള, പഞ്ചായത്തംഗം കെ.സേതുമാധവന്‍, പി.ടി.എ പ്രസിഡണ്ട് പി.എസ്. പ്രദീപ്, എസ്.എം. സി ചെയര്‍മാന്‍ സി. ഗോപകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.