വി.ബി.എസ് റാലി നടത്തി

ആര്‍ത്താറ്റ് – കുന്നംകുളം മാര്‍ത്തോമ്മ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില്‍ വി.ബി.എസ് റാലി നടത്തി. ഫാ. കോശി കുര്യന്‍ നേതൃത്വം നല്കി. സെന്റ്. തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് തെക്കേ അങ്ങാടിയില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറോളം പേര്‍ പങ്കെടുത്തു. നടുപന്തി ജംഗ്ഷനില്‍ വെച്ച് ഡയറക്ടര്‍ ജിമല്‍ പി. ജിക്‌സന്റെയും ക്രിസ്ത്യ എം. പുത്തൂരിന്റെയും നേതൃത്വത്തില്‍ പാട്ടുകളും നൃത്തവും അരങ്ങേറി. ലഹരിക്കെതിരെ ആഹ്വാനം നല്‍കികൊണ്ട് ഇവഞ്ജലിസ്റ്റ് വില്‍സണ്‍ എന്‍. ജെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചും ആലീസ് ജിസ്സന്‍ രചിച്ച ലഹരി വിമുക്ത കവിത ആലപിച്ചും റാലി തിരികെ പള്ളിയിലേക്ക് എത്തിച്ചേര്‍ന്നു. കണ്‍വീനര്‍ ജോണ്‍ ടീ. തോമസ്, വൈസ് പ്രസിഡന്റ് സി. വി. ബേബി, ജോയിന്റ് ട്രസ്റ്റി ഗില്‍ബര്‍ട്ട് പോള്‍ ഹെഡ്മിസ്ട്രസ്സ് മില്‍ക്ക ജിക്‌സന്‍ എന്നിവര്‍  പങ്കെടുത്തു.

ADVERTISEMENT