24.1 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk “ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നത് ഒഴിവാക്കൂ”; മുഖ്യമന്ത്രിയ്ക്കായുള്ള കസേരക്കളിക്കിടെ വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

“ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നത് ഒഴിവാക്കൂ”; മുഖ്യമന്ത്രിയ്ക്കായുള്ള കസേരക്കളിക്കിടെ വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

53

യുഡിഎഫിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പിടിവലിക്കിടെ വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സതീശൻ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തകർ നിയന്ത്രണം പാലിക്കണമെന്നും നിർദേശമുണ്ട്.

കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാംഘട്ട നടപടികളിലേക്ക് എഐസിസി കടന്നിരിക്കുകയാണ്. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ലെന്നും വി.ഡി. സതീശൻ പോസ്റ്റിൽ പറയുന്നു.

ADVERTISEMENT
error: Content is protected !!